ഞാന്‍ ശ്യാം,
Shyam Lal C.M -എന്നതാണ് എന്‍റെ മുഴുവന്‍ പേര്.. .
'Trivandrum' ജില്ലയില്‍,
'Neyyattinkara' താലൂക്കിലെ, Parassala പഞ്ചായത്തിലെ, 'Parasuvailkkal' വില്ലജ് ആണ് എന്‍റെ സ്വദേശം...
ദേ..! കേട്ടപാടെ എടുത്ത് ചാടി വീട്ടിലോട്ടു പോരല്ലേ..!
-ഞാന്‍ ഒന്ന് മുഴുവനും പറഞ്ഞോട് ടെ മാഷേ…
അതെ,
വീട് ‘Parasuvaikkal’ ലില്‍ ആണെന്ന് എളുപ്പത്തിനു പറഞ്ഞെങ്കിലും- ശരിക്കും അവിടല്ല…
കൃത്യമായി പറഞ്ഞാല്‍,
‘Parasuvaikkal’-ലില്‍ നിന്നും ‘Manivila’യിലേക്ക് തിരിഞ്ഞ് പോകുന്ന റോഡില്‍,
2-3 kmtr വീണ്ടും ഉള്ളിലോട്ടു പോകണം…
ഇനിയും കുറച്ചുകൂടെ വിശദമായി പറഞ്ഞാല്‍,
തിരുവനന്തപുരം കന്യാകുമാരി ദേശീയപാതയില്‍ (NH- 47)
(തിരുവനന്തപുരം- നെയ്യാറ്റിന്‍കര- അമരവിള- പരശുവയ്ക്കല്‍ - പാറശ്ശാല- കളിയിക്കാവിള റൂട്ടില്‍)
അമരവിള- പരശുവയ്ക്കല്‍ - പാറശ്ശാല എന്നീ സ്ഥലങ്ങള്‍ക്ക്സമാന്തരമായി കടന് നു
പോകുന്ന മറ്റൊരു പ്രധാന റോഡായ,
അമരവിള- ധനുവച്ചപുരം- മണിവിള- കുന്നത്തുകാല്‍- കാരക്കോണം- വെള്ളറെടയ്ക്കും
ഇടയ്ക്കുള്ള ഭാഗത്താണ് എന്‍റെ വീട് സ്ഥിതി ചെയ്യുന്നത്…
പക്ഷെ, ഈ രണ്ടു പ്രധാന പാതകളില്‍ ധാരാളം യാത്രാ സൌകര്യങ്ങള്‍ ഉള്ളതിനാല്‍,
ഇവയെ ഒഴിവാക്കി,
ഇവയെ അപേക്ഷിച്ച് താരതമ്മ്യേന യാത്രാ സൌകര്യങ്ങള്‍ കുറഞ്ഞ ഉള്‍പ്രദേശങ്ങളില്‍
-അതായത്, നെ യ്യാറ്റിന്കരയ്ക്കും പാറശ്ശാലക ്കും ഇടയ്ക്ക് കൂടി കടന്നു പോ കുന്ന
rural റൂട്ടുകളില്‍ കൂടി ആണ്, Local transport സര്‍വീസുകള്‍ അധി കവും സര്‍വീസുകള്‍ നടത്തുക...
ഈ ബസ്സുകള്‍ പരശുവയ്ക്കലില്‍ കൂടി കടന്നു പോകില്ല...
അത് കാരണം,
നെയ്യാറ്റിന്‍കരയിലോ പാറശ്ശാലയി ലോ നിന്നാല്‍ മാത്രമേ,
എന്‍റെ വീടിനു അടുത്ത് കൂടി കടന്നു പോ കുന്ന transport ബസ്സുകള്‍ നിങ്ങള്ക്ക് കിട്ടുകയുള് ളൂ,
അതും പകല്‍ സമയങ്ങളില്‍ 1 മണിക്കൂര്‍ ഇടവിട്ട് മാത്രം...
പക്ഷെ, എളുപ്പത്തില്‍ എന്‍റെ വീ ട്ടില് എത്തണമെങ്കില്‍,
തിരുവനന്തപുരത്തു നിന്നാല്‍ മതി,
രാത്രിയോ പകലോ എന്നിലാതെ ഏത് സമയത്തും
ദേശീയ പാത വഴി പോകുന്ന കേരള (state / interstate ) ബസ്സുകള്‍ക്ക് പുറമേ തമിഴ്നാട് ബസ്സുകളും കിട്ടും...
പോരാത്തതിന്, മണിവിളയില്‍ കൂടി കടന്നുപോകുന്ന ഒത്തിരി ബസുകള്‍ വേറെയും...
പക്ഷെ ഒരു കാര്യം ശ്രദ്ധിക്കണേ,
സൂപ്പര്‍ ഫാസ്റ്റ് ബസ്സുകള്‍ക്ക് പരശു വയ്ക്കലില്‍ സ്റ്റോപ്പ് ഇല്ല ...
അതില്‍ കയറിയാല്‍ ഉദിയന്‍കുളങ്ങരയിലോ പാറശ്ശാലയി ലോ ഇറങ്ങി ബസ്സ് മാറി കയറേണ്ടി വരും...
പരശുവയ്ക്കലിലോ മണിവിളയിലോ എത്തിയാല്‍
പിന്നെ അവിടെന്നു ഓട്ടോയോ കാറോ പിടിച്ച് പെട്ടെന്ന് വീട്ടില്‍ പെട്ടെന്ന് എത്താം ...
ട്രൈയിനില്‍ ആണ് വരുന്നതെങ്കില്‍,
പരശുവയ്ക്കല്‍/ മണിവിളയ്ക്ക് കുറച്ചു മുന്‍പുള്ള ഒരു ബസ്സ് സ്റ്റോപ്പ് ആയ
ഉദിയന്‍കുളങ്ങര/ ധനുവച്ചപുരം വരെ അങ്ങനെയും വരാം...
പണ്ട്,
ധനുവച്ചപുരം കോളേജില്‍ പഠിച്ചിരുന്ന കാലത്ത് പരശുവയ്ക് കലിലോ മണിവിളയിലോ ബസ്സ് ഇറങ്ങി,
ഇടവഴികളിലൂടെ വീട്ടിലേയ്ക്ക് നടന്നു പോകുക ആയിരുന്നു പതിവ്.. .
എന്നും ശൂന്യമായി മാത്രം കാണാറു ള്ള പോക്കറ്റ്,
നടക്കുക- അല്ലെങ്കില്‍ വീടിനു അടുത്തുകൂ ടി കടന്നുപോകുന്ന അടുത്ത ബസ്സിനു മണിക്കൂറുകള്‍ കാത്തുനില്‍ക്കുക
എന്നതൊഴികെ മറ്റൊന്നിനെ പറ്റിയും ചിന്തിക് കാന്‍ അന്നെന്നെ അനുവദിച്ചിരുന് നില്ല എന്നതാണ് സത്യം…
ഇന്ന്,
ആ അവസ്ഥയൊക്കെ മാറി- Central Government ജീവനക്കാരന്‍ ആണ്,
നടക്കുന്നത് ഒക്കെ ഒരു കുറച്ചി ല്‍ ആയി തോന്നി തുടങ്ങി
-ആള്‍ക്കാര്‍ എന്ത് കരുതും എന്‍ നതാണ് പ്രധാന പ്രശ്നം,
ഒരു മാസം മാത്രം കഷ്ട്ടിച്ചു ആയുസുള്ള അവധിക്കാലത്ത് സമയവും ഒരു പ്രധാന വിഷയം തന്നെ. ..
പോരാത്തതിനു,
ഇന്ന് ഒരു ഓട്ടോയ്ക്ക് വെറും 25-30 രൂപ കൊടുത്താല്‍,
5 മിനിറ്റ് കൊണ്ട് നേരെ വീടിന്‍റെ മുന്നില്‍ ചെന്ന് ഇറങ്ങാം...
തല്ക്കാലം,
നിങ്ങള്‍, കുറച്ചു നേരത്തേയ്ക്ക് ഇവിടെ നിലക്ക്...
മുന്‍കൂട്ടി അറിയിക്കാതെ വീട്ടില്ലോട്ടു പെട്ടെന്ന് കയറി ചെന്നാല്‍,
അമ്മയ്ക്ക് അത് അത്ര ഇഷ്ട്ടപ്പെട്ടെന്നു വരില്ല എന്ന് മാത്രമല്ല-ഒത്തിരി സങ്കടവും ആവും...
മറ്റൊന്നും കൊണ്ടല്ല,
-ചേച്ചിയുടെ പിള്ളേര്‍ കളിച്ചു മറിഞ്ഞു വീട് ആകെ ഒരു കോലമാക്കി ഇട്ടിട്ടുണ്ടാവും...
അത് നിങ്ങളെ പോലുള്ള അതിഥികള്‍ കണ്ടാല്‍,
വീടിനെപ്പറ്റിയും, ഞങ്ങളുടെ ആതിഥ്യ മര്യാദയെപ്പറ്റിയും
എല്ലാവരും എന്ത് കരുതും എന്നോര്‍ത്താണ് അമ്മയ്ക്ക് ഉത്കണ്ട...
രാവിലെ മുതല്‍,
പിള്ളേരുടെ പിന്നാലെ നടക്കുകയാണ്
അമ്മയ്ക്കുള്ള ഏറ്റവും വിഷമം പിടിച്ച-പ്രധാന-പണി...
അതിനു ഏതെങ്കിലും ഒരാള്‍ തന്നെ അല്ല-അമ്മ തന്നെ വനവും താനും...
അമ്മ ഒരു വശത്തുനിന്നു എല്ലാം അടുക്കിപെറുക്കി വയ്ക്കും,
പിള്ളേര്‍ മറുവശത്ത് നിന്ന് ഓരോന്നായി അലങ്കൊലമാക്കും…
ആ ഒറ്റ കാരണം കൊണ്ടുതന്നെ,
പിള്ളേരോട് അമ്മ എപ്പോഴും ഒച്ച ഇടുന്നത് ദൂരെ നിന്ന് തന്നെ നമുക്ക് കേള്‍ക്കാന്‍ കഴിയും...
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും,
അമ്മയ്ക്ക് പിള്ളേരെ കൂടാതെ ഒരു നിമിഷം ഇരിക്കാനും ആവില്ല...
പിന്നെ,
നിങ്ങളോട് അങ്ങനെയെല്ലാം ഉള്ളൊരു ഔപചാരികതയുടെ ആവശ്യം ഇല്ല എന്നെനിക്കറിയാം-എങ്കിലും,
സ്വാഭാവികമായ ഒരു മാന്യതയും, consideration’ഉം എങ്കിലും നിങ്ങള്‍ക്കവിടെ ലഭിച്ചില്ലെങ്കില്‍,
എത്രയൊക്കെ തന്നെ ആയാലും, നിങ്ങള്‍ക്കും ഒരു വിഷമവും-കുറവും ഒക്കെ തോന്നില്ലേ...
നിങ്ങള്‍ക്കങ്ങനെ ഒന്നും തോന്നില്ലായിരിക്കാം- അത് നിങ്ങളുടെ നല്ല മനസ്...
തോന്നിയാലും, നിങ്ങള്‍ അത് ഒരിക്കലും പുറമേ കാട്ടീല്ലെന്നു0 എനിക്ക് അറിയാം,
എങ്കിലും ഞങ്ങള്‍ക്കുമില്ലേ ഒരു ഉത്തരവാദിത്വം,
അമ്മയുടെയും എന്‍റെയും ഒരു സമാധാനത്തിനു വേണ്ടി...
അപ്പോള്‍പിന്നെ,
നിങ്ങള്‍ ഇവിടെ നില്‍ക്കു...
ഞാന്‍ പോയിട്ട്, ദാ..! എന്നും പറയും മുന്‍പേ തിരിച്ചെത്താം...
എന്താ...
No comments:
Post a Comment